---
title: "പാനൂർ - കൂത്ത്പറമ്പ് റൂട്ടിൽ മൊബൈലിൽ സെർച്ച് ചെയ്ത് ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് ; തലശ്ശേരി ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ"
english_title: "KSRTC driver at Thalassery depot suspended for single-handed driving while searching on mobile on Panur-Koothparamba route"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/296024/KSRTC driver at Thalassery depot suspended for single-handed driving while searching on mobile on Panur-Koothparamba route"
published_at: "2025-06-13T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684bfffba6d92_1000754149.jpg"
keywords: []
---

# പാനൂർ - കൂത്ത്പറമ്പ് റൂട്ടിൽ മൊബൈലിൽ സെർച്ച് ചെയ്ത് ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് ; തലശ്ശേരി ഡിപ്പോയിലെ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

> **Lead Summary:** പാനൂർ - കൂത്ത്പറമ്പ് റൂട്ടിൽ മൊബൈലിൽ സെർച്ച് ചെയ്ത് ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് 

## Article Content

പാനൂർ - കൂത്ത്പറമ്പ് റൂട്ടിൽ മൊബൈലിൽ സെർച്ച് ചെയ്ത് ഒറ്റക്കയ്യിൽ സാഹസിക ഡ്രൈവിംഗ് 

ബസ് ഓടിക്കുന്നതിനിടെ നിരന്തരമായി സ്മാർട് ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ഡ്രൈവിങിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച തലശ്ശേരി യൂണിറ്റിലെ ഡ്രൈവർ ഷാജി കണ്ടോത്തിനെതിരെയാണ് നടപടി.

പാനൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്നതിനിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഒരു വർഷം മുമ്പുളള സംഭവത്തിന്‍റെ യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് ഈയിടെയാണ് വ്യാപകമായി പ്രചരിച്ചത്. കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/296024/KSRTC driver at Thalassery depot suspended for single-handed driving while searching on mobile on Panur-Koothparamba route)